+

മാടായി കോളേജ് നിയമനവിവാദം:എം.കെ രാഘവനെതിരെ പ്രതിഷേധം പുകയുന്നു, പ്രത്യേക കൺവെൻഷൻ വിളിച്ചു ചേർക്കുമെന്ന് വിമത വിഭാഗം നേതാക്കൾ

മാടായി കോളേജ് നിയമനവിവാദത്തിൽ കോൺഗ്രസ് നിയന്ത്രിത സൊസൈറ്റി ചെയർമാനായ കോഴിക്കോട് എം.പി എം. കെ രാഘവനെതിരെ നടപടിയെടുക്കാത്തതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു.


കണ്ണൂർ : മാടായി കോളേജ് നിയമനവിവാദത്തിൽ കോൺഗ്രസ് നിയന്ത്രിത സൊസൈറ്റി ചെയർമാനായ കോഴിക്കോട് എം.പി എം. കെ രാഘവനെതിരെ നടപടിയെടുക്കാത്തതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിൻ്റെ ഭാഗമായി ഫെബ്രുവരിയിൽ കുഞ്ഞിമംഗലത്ത് വിപുലമായ കൺവെൻഷൻ നടത്താൻ വിമത വിഭാഗം പ്രാദേശിക നേതാക്കൾ തീരം മാനിച്ചു.

മാടായി കോളേജിൽ കോഴ നിയമനം നടന്നതിൻ്റെ തെളിവുകളുമായി വിജിലൻസിന് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിയമനം റദ്ദാക്കുന്നതിനായി കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും വിമത വിഭാഗം നേതാക്കൾ അറിയിച്ചു. രണ്ടു മാസം മുൻപ് നിയമനവിവാദം അന്വേഷിക്കുന്നതിനായി കെ.പി.സി.സി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന തിരുവഞ്ചു രിൻ്റെ ഉറപ്പ് പാഴായെന്നും വിമത നേതാക്കൾ ചൂണ്ടിക്കാട്ടി. തൻ്റെ ബന്ധുക്കളായ രണ്ടു പേർക്ക് മാടായി കോളേജിൽ കോഴ വാങ്ങി നിയമനം നൽകിയെന്നായിരുന്നു പ്രിയദർശിനി സൊസെറ്റി ചെയർമാനായ എം.കെ രാഘവനെതിരെ പ്രാദേശിക ഭാരവാഹികൾ ആരോപണമുയർത്തിയത്.

ഇതിൻ്റെ ഭാഗമായി എം.കെ. രാഘവനെ മാടായി കോളേജിൽ വെച്ച് വഴി തടയുകയും കുഞ്ഞിമംഗലംകൊവ്വപ്പുറത്തെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തിരുന്നു. എം.കെ രാഘവനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ അഞ്ചുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും തിരിച്ചെടുത്തിട്ടില്ല. കല്യാശേരി, കുഞ്ഞിമംഗലം, മാടായി മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരുമാണ് പരസ്യ പ്രതിഷേധത്തിനിറങ്ങിയത്.

Trending :
facebook twitter