പരിയാരം : പ്രതിരോധ കുത്തിവയ്പ്പെടുത്ത നവജാതശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ. ഉത്തരവാദികളെ അടിയന്തിരമായി സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസിൻ്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർക്ക് നിവേദനം നൽകി. ബി.ജെ.പി പെരിങ്ങോം മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായാണ് നിവേദനം നൽകിയത്.
പെരിങ്ങോം സ്വദേശിടി വി ശ്രീജുവിന്റെയും കെ ആർ രേവതിയുടെയും 28 ദിവസം പ്രായമുള്ള പെൺകുട്ടിക്കാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രസവാനന്തരം ബി സി ജി എടുത്തപ്പോൾ കാലിൽ സൂചി കുടുങ്ങിയത് .
കുട്ടിയുടെ ജീവന് തന്നെ ഭീഷണി ഉണ്ടാക്കിയ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് ആവശ്യപ്പെട്ടു ..പരിയാരം സുപ്രണ്ടിനും ഡോക്ടർക്കുമെതിരെ പരിയാരം പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം. അത് പോലെ തന്നെ വകുപ്പ് തലത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലിന് ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിക്കുവേണ്ടി നിവേദനവും നൽകി.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സി നാരായണൻ ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ കെ ജി ട്രഷർ സ്വരാജ് ടി വി ജില്ലാ കമ്മിറ്റി അംഗം രമാ സനൽ കുമാർ മഹിളാ മോർച്ച പ്രസിഡണ്ട് പ്രസന്ന മുളപ്ര ജനറൽ സെക്രെട്ടറി രജനി സദാശിവൻ ബിജെപി കാങ്കോൽ ആലപ്പടമ്പ് കമ്മിറ്റി പ്രസിഡണ്ട് സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.