ജെഎൻയു ഗവേഷകൻ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

11:35 AM Sep 03, 2025 | Neha Nair

ഡൽഹി: ജെഎൻയു ഗവേഷകൻ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി കലാപത്തിലെ ഗൂഡാലോചന കേസിലെ പ്രതികൾക്കാർക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

അതേസമയം യുഎപിഎ ചുമത്തപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഉമർ ഖാലിദ് ഉൾപ്പടെയുള്ളവർ അഞ്ച് വർഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.

വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 23–നും 25നും ഇടയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്. ഐപിസി, പൊതുമുതൽ നശിപ്പിക്കൽ , യുഎപിഎ എന്നീ വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്.