സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യു​ള്ള 15 ഇ​ട​ങ്ങ​ൾ ലക്ഷ്യം വെച്ചെന്ന് പാക്കിസ്താൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

05:05 PM May 08, 2025 | AJANYA THACHAN

ഡ​ല്‍​ഹി: സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യു​ള്ള 15 ഇ​ട​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കി​യ​താ​യി ഇ​ന്ത്യ അ​റി​യി​ച്ചു. 

തി​രി​ച്ച​ടി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം ഇ​ന്ത്യ ത​ക​ര്‍​ത്തു. ലാ​ഹോ​റി​ലെ അ​ട​ക്കം വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് ത​ക​ര്‍​ത്ത​ത്. ജ​മ്മു കാ​ഷ്മീ​ർ, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ നീ​ക്കം ഉ​ണ്ടാ​യ​ത്. പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​യി​ട്ടു​ണ്ട്. 

പാ​ക്കി​സ്ഥാ​നു​മാ​യി 1,037 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ​സ്ഥാ​നി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. അ​തി​ർ​ത്തി പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി. സം​ശ​യാ​സ്പ​ദ​മാ​യ എ​ന്തെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം ക​ണ്ടാ​ൽ അ​തി​ർ​ത്തി സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്ക് വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്.