ഡൽഹി : പാക്കിസ്ഥാനിലേക്കും കാഷ്മീരിലേക്കുമുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്കി സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള സിംഗപ്പൂര്‍ സ്വദേശികള്‍ സുരിക്ഷിതരായി ഇരിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യുക്രെയ്ന് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും യുക്രെയ്ന്റെ പിന്തുണയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.