+

പാക്കിസ്ഥാ​ന്റെ നുണപ്രചരണങ്ങൾക്ക് തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യന്‍ സൈന്യം; പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ ഇന്ത്യ തകർത്തു

6 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയതെന്നും ഇതെല്ലാം ഇന്ത്യ നിർവീര്യമാക്കിയെന്നും സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.പഞ്ചാബ് എയർബേസ് ലക്ഷ്യമിട്ടുകൊണ്ടും പാകിസ്ഥാൻ ആക്രമണം നടത്തിയെന്നും  അന്താരാഷ്ട്ര വ്യോമപത ദുരുപയോഗം ചെയ്തായിരുന്നു പാകിസ്ഥാന്റെ ആക്രമണമെന്നും സാധരണക്കാരെ ലക്ഷ്യം വെച്ചാണ് പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെതെന്നും സൈന്യം അറിയിച്ചു.

ഡൽഹി : പാകിസ്ഥാന്റെ പ്രകോപനത്തിന് തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യന്‍ സൈന്യം സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയതെന്നും ഇതെല്ലാം ഇന്ത്യ നിർവീര്യമാക്കിയെന്നും സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.പഞ്ചാബ് എയർബേസ് ലക്ഷ്യമിട്ടുകൊണ്ടും പാകിസ്ഥാൻ ആക്രമണം നടത്തിയെന്നും  അന്താരാഷ്ട്ര വ്യോമപത ദുരുപയോഗം ചെയ്തായിരുന്നു പാകിസ്ഥാന്റെ ആക്രമണമെന്നും സാധരണക്കാരെ ലക്ഷ്യം വെച്ചാണ് പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെതെന്നും സൈന്യം അറിയിച്ചു.

പുലർച്ചെ 1.40ന് പാകിസ്ഥാൻ ഹൈ സ്പീഡ് മിസൈൽ ഉപയോഗിച്ചുവെന്നും ഇതിനെ ഇന്ത്യ തകർത്തുവെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ ഇന്ത്യ തകർത്തുവെന്നും അറിയിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച്, അഗ്നൂർ, രജൗരി എന്നിവിടങ്ങളിൽ തുടർച്ചയായ പാകിസ്ഥാൻ ആക്രമണം ഉണ്ടായെന്നും. ഉധംപൂരിലും ആക്രമണം നടത്തിയെന്നും. ഫിറോസ്പൂരിലും ജലന്ധറിലുo സിവിലിയൻസിന് നേരെ പാകിസ്ഥാൻ ആക്രമണം നടത്തി എന്ന വിവരങ്ങളും പാകിസ്ഥാൻ അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

ഈ ആക്രമണങ്ങളെയെല്ലാം കൃത്യമായി പ്രതിരോധിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ നുണ പ്രചരിപ്പിക്കുകയാണെന്നും കൃത്യമായ തെളിവുകളോടെ സൈന്യം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം തകർത്തു എന്ന പാക് പ്രചരണവും ഇന്ത്യൻ എയർ ബേസുകൾ തകർത്തുവെന്നുമുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് സൈന്യം വെളിപ്പെടുത്തി. ടൈം സ്റ്റാമ്പുള്ള എയർ ബേസിന്റെ ചിത്രങ്ങളും സൈന്യം പങ്കുവെച്ചു.ഇന്ത്യ നടത്തിയത് നിയന്ത്രിതമായ ആക്രമണങ്ങളാണെന്നും വാർത്താസമ്മേളനത്തിൽ സൈന്യം അറിയിച്ചു.

facebook twitter