പഹല്‍ഗാം ഭീകരാക്രമണം; ബിബിസി വാർത്താ ചാനലിന് കത്തയച്ച് കേന്ദ്ര സർക്കാർ

01:47 PM Apr 28, 2025 | AJANYA THACHAN

ഡൽഹി : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗ് ചൂണ്ടിക്കാട്ടി ബിബിസിക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്തയില്‍ ഭീകരവാദത്തിന് പകരം തീവ്രവാദ ആക്രമണമെന്ന് പരാമര്‍ശിച്ചതായി കേന്ദ്രം ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ബിബിസി ഇന്ത്യ മേധാവി ജാക്കി മാര്‍ട്ടിനാണ് കത്തയച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട തത്സമയ വാര്‍ത്തകള്‍ നല്‍കരുതെന്ന് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ കേന്ദ്രം മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രം ബിബിസിക്ക് കത്തയച്ചത്.