പാ​തി വി​ല ത​ട്ടി​പ്പ് കേ​സ്; സാ​യി​ഗ്രാം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ

02:59 PM May 04, 2025 |


ഡ​ൽ​ഹി : പാ​തി വി​ല ത​ട്ടി​പ്പ് കേ​സി​ൽ ജാ​മ്യം നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സാ​യി​ഗ്രാം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീംകോ​ട​തി​യി​ലും ആ​ന​ന്ദ​കു​മാ​ർ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‌‌മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ​രി​ഗ​ണി​ച്ച ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യ​ത്.

ആ​രോ​ഗ്യ​സ്ഥ​തി അ​ട​ക്കം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന​ന്ദ് കു​മാ​റി​നെ പി​ന്നീ​ട് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.10 കേ​സു​ക​ളി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ന​ന്ദ് കു​മാ​റി​നു ര​ണ്ട് കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടു​ള്ള​ത്.