പ്ര​ധാ​ന​മ​ന്ത്രിയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അജിത് ഡോവൽ

12:07 PM May 08, 2025 | AJANYA THACHAN

ഡ​ൽ​ഹി : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അജിത് ഡോവൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. നി​ല​വി​ലെ സാ​ഹ​ച​ര്യ​വും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​നെ തു​ട​ർ​ന്ന് ഇ​ന്ത്യാ- പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ല​ട​ക്ക​മു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ക്കാ​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. 

പാ​ക്കി​സ്ഥാ​നി​ലെ ഒ​ൻ​പ​ത് ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് മു​ൻ​ന്പാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​രി​ന് ര​ണ്ടാം ഘ​ട്ട​മു​ണ്ടെ​ന്നാ​ണ് കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ഇ​ന്ത്യ​യു​ടെ പ​ട്ടി​ക​യി​ലു​ള്ള 21 ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി ആ​ക്ര​മി​ച്ച​ത് ഒ​ൻ​പ​ത് എ​ണ്ണം മാ​ത്ര​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രെ ആ​ക്ര​മി​ച്ചാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള​ട​ക്കം ആ​ക്ര​മി​ക്കാ​ന്‍ മ​ടി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.