ഡൽഹി : ലഹോറിലെ പാക് വ്യോമ സംവിധാനം തകർത്ത് ഇന്ത്യ. ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകൾ തകർത്തതായിട്ടാണ് റിപ്പോർട്ട്. ഷെല്ലാക്രമണത്തിനുള്ള തിരിച്ചടിയായാണ് ആക്രമണം നടത്തിയത്.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമം നടത്തിയെങ്കിലും ആ ശ്രമം നിർവീര്യമാക്കിയതായി സൈന്യം അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ എസ് 400 സുദർശൻ ചക്ര പ്രതിരോധ മിസൈൽ സംവിധാനങ്ങളാണ് പാക് മിസൈലുകളെ നിർവീര്യമാക്കിയത്. 15 ഇടങ്ങളിൽ ആണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്.