+

നാട്യശ്രീ മനോരമ ബാലകൃഷ്ണനെ കണ്ണൂരിലെ പൗരാവലി ആദരിക്കുന്നു

നാട്യശ്രീ മനോരമ ബാലകൃഷ്ണനെ കണ്ണൂരിലെ പൗരാവലി ആദരിക്കുന്നു

കണ്ണൂർ: നൃത്തരംഗത്ത് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും കൈവരിച്ച എണ്ണമറ്റ നൃത്ത പ്രതിഭകൾക്ക് ജന്മംനൽകിയ നൂപുരം നാട്യഗൃഹത്തിൻ്റെ പ്രധാന അധ്യാപിക നാട്യശ്രീ മനോരമ ബാലകൃഷ്ണനെ കണ്ണൂരിലെ പൗരാവലി ആദരിക്കുന്നു.. മെയ് 10 ന് ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ ടൗൺ സ്ക്വയറിൽ പരിപാടികൾ തുടങ്ങും. ഗുരുവന്ദനം. പൂർവ്വ ശിഷ്യ സംഗമം, നൃത്തവേദിക എന്നിവ അരങ്ങേറും.

വൈകുന്നേരം 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും കഥാകൃത്ത് ടി.പി വേണുഗോപാലൻ മുഖ്യാതിഥിയാകും. പത്മശ്രീ എസ്.ആർ.പി പ്രസാദ്,രാധാകൃഷ്ണൻ മാണിക്കോത്ത്, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുക്കും.

ഒരു വർഷം നീളുന്ന ആദരവ് പരിപാടിയുടെ ഭാഗമായി വരുന്ന ഓഗസ്റ്റിൽ വൃക്ഷം (നൃത്ത ശിൽപ്പം ) നവരസ നൃത്തം., ഡിസംബറിൽ സമാപനത്തിൻ്റെ ഭാഗമായി ഭരത നാട്യം വർക്ക് ഷോപ്പ് സംഗീത കച്ചേരി എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ കണ്ണൂർ ബാലകൃഷ്ണൻ, കെ.കെ വിലാസൻ മാസ്റ്റർ' കെ. വിനോദൻ, പി.കെ ശ്രീജിത്ത്. വിനോദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

facebook twitter