അതിർത്തിയിലെ ആക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം; റെയിൽവേ മന്ത്രിക്ക് കത്ത് നൽകി ഡോ. വി ശിവദാസൻ എംപി

10:54 AM May 10, 2025 | AJANYA THACHAN

 ഡൽഹി : ജമ്മു കാശ്മീരിലെയും പഞ്ചാബിലെയും ആക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ അല്ലെങ്കിൽ സ്പെഷ്യൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.

അതിനിടെ, പഞ്ചാബിലെ ബതിൻണ്ടയിലുള്ള കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ് അയച്ച കത്തില്‍ നടപടിയെടുത്ത് സര്‍കലാശാല. ക്ലാസുകൾ ഓൺലൈൻ മോഡിൽ പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായും നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നില്ലെന്നും സര്‍വകലാശാല അറിയിച്ചു.

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥിൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർക്കാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി കത്തയച്ചത്.വിദ്യാർത്ഥികൾക്ക് അവധി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംഘർഷ സാഹചര്യത്തിൽ അവധി നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സർവകലാശാല അധികൃതർ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ ജോൺ ബ്രിട്ടാസ് എം പി വൈസ് ചാൻസലർക്ക് കത്തയച്ചത്. വിദ്യാർത്ഥികളുടെ നിലവിലത്തെ മാനസികാവസ്ഥ മനസ്സിലാക്കി നടപടികൾ സ്വീകരണമെന്നും നടത്താനിരുന്ന പരീക്ഷകൾ പുനക്രമീകരിക്കണമെന്നും കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.