ശ്വാസംമുട്ടി ഡല്‍ഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

11:56 AM Oct 30, 2025 | Renjini kannur

അന്തരീക്ഷ മലിനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു.ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത് 409 പോയിൻ്റ്.മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.അന്തരീക്ഷ മലിനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി.

വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു.ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത് 409 പോയിൻ്റ്.മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.അതേസമയം മലിനീകരണം ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്.

എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികള്‍ വീട്ടില്‍ കഴിയണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡല്‍ഹിയുടെ അന്തരീക്ഷത്തെ കൂടുതല്‍ മലിനമാക്കിയതെന്നാണ് ഉയരുന്ന വിമര്‍ശനം. വർഷം തോറും ദീപാവലിക്ക് മുമ്ബും ശേഷവും ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്