+

ഇന്നത്തെ വൈകുന്നേരം ബോണ്ട കൊണ്ട് രുചികരമാക്കാം

ഉരുളകിഴങ്ങ്‌ : 3 എണ്ണം വലിയ ഉള്ളി : 1 പച്ചമുളക് : 2 എണ്ണം ഇഞ്ചി : 1/2″കഷ്ണം

ആവശ്യമുള്ള സാധനങ്ങൾ

ഉരുളകിഴങ്ങ്‌ : 3 എണ്ണം
വലിയ ഉള്ളി : 1

പച്ചമുളക് : 2 എണ്ണം

ഇഞ്ചി : 1/2″കഷ്ണം

മഞ്ഞപ്പൊടി : 1/8 ടീസ്പൂൺ

കറിവേപ്പില : 1 തണ്ട്

ഉപ്പു് ആവശ്യത്തിന്

എണ്ണ പൊരിക്കാൻ ആവശ്യത്തിന്

കടലമാവ് : 1/4 കപ്പ്‌

അരിപ്പൊടി : 2 ടേബിൾസ്പൂൺ

മുളകുപൊടി : 1/2 ടീസ്പൂൺ

കായപ്പൊടി : ഒരു നുള്ള്

സോഡാപ്പൊടി : ഒരു നുള്ള്

തയാറാക്കുന്ന വിധം

ഉരുളകിഴങ്ങ് പ്രഷർ കുക്കറിൽ ഇട്ടു അല്പം വെള്ളം ഒഴിച്ച് 3 വിസിൽ വരുന്നതു വരെ വേവിക്കുക. ആറിയ ശേഷം തോലു കളഞ്ഞ് ഉടച്ചു വെക്കുക. ഉള്ളിയും, ഇഞ്ഞിയും, പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക. ഒരു ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടായ ശേഷം ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക. നിറം മാറും മുമ്പേ കറിവേപ്പിലയും മഞ്ഞപ്പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്തി ഇളക്കി ഉടച്ചു വെച്ച ഉരുളകിഴങ്ങും ചേർത്തി നന്നായി ഇളക്കി തീയിൽ നിന്നും മാറ്റി വെക്കുക. ആറിയ ശേഷം വലിയ നാരങ്ങ വലുപ്പത്തിൽ ഉരുളകളാക്കുക.

ഒരു പാത്രത്തിൽ കടലമാവും, അരിപ്പൊടിയും, ഉപ്പും, മുളകുപൊടിയും, കായപ്പൊടിയും, സോഡാപ്പൊടിയും കുറച്ചു വെള്ളവും ചേർത്തി ദോശ മാവു പരുവത്തിൽ കലക്കി വെക്കുക.ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവാൻ വെക്കുക. തീ കുറച്ച് ഉരുളകൾ ഓരോന്നായി കലക്കി വെച്ച മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. തേങ്ങ ചട്ണി കൂട്ടി കഴിക്കാൻ നന്നായിരിക്കും.

facebook twitter