രാവിലെ ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് ആയാലോ ?

04:30 PM Oct 14, 2025 | Kavya Ramachandran


ചേരുവകള്‍

നുറുക്ക് ഗോതമ്പു – 1 കപ്പ്

വെള്ളം – ആവശ്യത്തിന്

കാരറ്റ് – 1/2 കപ്പ് ചെറുതായി അരിഞ്ഞത്

സവാള – 1/2 കപ്പ് ചെറുതായി അരിഞ്ഞത്

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – 2 ടീ സ്പൂണ്‍

കറി വേപ്പില

കടുക് – 1/2 ടീ സ്പൂണ്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നുറുക്ക് ഗോതമ്പു അര മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

വെള്ളം തിളപ്പിച്ച് അതിലേക്ക് കുതിര്‍ത്ത ഗോതമ്പ് ഉപ്പും ചേര്‍ത്ത് വേവിക്കുക

പാന്‍ ചൂടാക്കി അതിലേക്കു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക

അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും സവാളയും വഴറ്റുക.

അതിലേക്ക് ഇഞ്ചി, പച്ചമുളക് , കറിവേപ്പില , ഉപ്പ് ചേര്‍ക്കുക

പച്ചക്കറി കൂട്ടിലേക്ക് വേവിച്ച നുറുക്ക് ഗോതമ്പ് ചേര്‍ക്കുക

അടച്ചുവച്ച് വേവിച്ച് എടുക്കാം.