പേരയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കിയാലോ?

10:35 AM Dec 20, 2024 | Kavya Ramachandran

വേണ്ട ചേരുവകൾ

പച്ച പേരയ്ക്ക -1 എണ്ണം 
ചുവന്ന മുളക് -2 എണ്ണം 
എണ്ണ- 2 സ്പൂൺ 
 കടുക്- 1 സ്പൂൺ 
 കറിവേപ്പില- 2 തണ്ട് 
 ചുവന്ന മുളക്- 2 എണ്ണം 
 ഇഞ്ചി- 1 സ്പൂൺ 
 ഉപ്പ്- 1 സ്പൂൺ 
 കറിവേപ്പില- 1 തണ്ട് 
 തേങ്ങ- 4 സ്പൂൺ 

തയ്യാറാക്കുന്ന വിധം

പച്ച പേരയ്ക്ക നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് പേരയ്ക്ക ഇട്ടു കൊടുത്തതിനുശേഷം തേങ്ങയും, ചുവന്ന മുളകും, ഇഞ്ചിയും, ഉപ്പും, കറിവേപ്പിലയും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അതിനുശേഷം ഇതൊരു പാത്രത്തിലേയ്ക്ക് ഒഴിച്ചതിനു ശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും നന്നായി വറുത്ത് ചമ്മന്തിയിലേയ്ക്ക് ചേർത്തു കൊടുക്കുക.

 സാധാരണ ചമ്മന്തികൾ അരയ്ക്കുന്ന പോലെ തന്നെ പേരയ്ക്ക കൊണ്ട് നമുക്ക് ഇത്തരത്തില്‍ ചമ്മന്തി ഉണ്ടാക്കിയാൽ വളരെയധികം ടേസ്റ്റിയും ഹെൽത്തിയും ആണ്. ഇത് നമുക്ക് ദോശയുടെ കൂടെയും ഇഡലിയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ വളരെ രുചികരമാണ്.