+

മാമ്പഴം കൊണ്ട് രുചികരമായ ജാം

മാമ്പഴം                                20 എണ്ണം പഞ്ചസാര                           ആവശ്യത്തിന്  ഗ്രാമ്പൂ                                   3 എണ്ണം  ഏലയ്ക്ക                              3  എണ്ണം 

വേണ്ട ചേരുവകൾ 

മാമ്പഴം                                20 എണ്ണം

പഞ്ചസാര                           ആവശ്യത്തിന് 

ഗ്രാമ്പൂ                                   3 എണ്ണം 

ഏലയ്ക്ക                              3  എണ്ണം 

ചെറുനാരങ്ങാ                    1 എണ്ണം 

തയ്യാറാക്കുന്ന വിധം 

മാമ്പഴം തോൽ കളഞ്ഞ് മുറിച്ച് മിക്സിയിൽ അരച്ചെടുക്കണം. കൂടെ ഗ്രാമ്പു, ഏലയ്ക്ക ചേർക്കണം. ഒരു ഉരുളി അടുപ്പത്ത് വച്ചു ചൂടാകുമ്പോൾ പഞ്ചസാര ചേർക്കുക. ഇതിലേക്ക് 1/4 കപ്പ്‌ വെള്ളം ചേർത്ത് ഉരുകി എടുക്കുക. നന്നായി ഉരുകി ഒട്ടുന്ന പരുവം ആകുമ്പോൾ മാങ്ങാ അരച്ചത് ചേർക്കുക. നല്ലത് പോലെ ഇളക്കി വറ്റിക്കണം. ഇതിലേക്ക് ഒരു ചെറുനാരങ്ങാ പിഴിഞ്ഞ് ചേർക്കണം. നല്ല രീതിയിൽ വരണ്ടു വരുമ്പോൾ തീ ഓഫ് ചെയുക. ചൂട് ആറിയതിനു ശേഷം കുപ്പിയിലാക്കി വയ്ക്കാം. നല്ല രുചിയുള്ള ജാം തയ്യാർ. പഞ്ചസാരയുടെ അളവ് മാങ്ങായുടെ മധുരത്തിന് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. 

facebook twitter