ആവശ്യമായ ചേരുവകൾ
ഓട്സ്: 1/2കപ്പ്
സബോള: 1 എണ്ണം
തക്കാളി : 1ചെറുത്
പച്ചമുളക് :3 എണ്ണം
ഇഞ്ചി : 1 ചെറിയ കഷ്ണം
ഉപ്പ് : ആവശ്യത്തിന്
കടുക് :(1/2 ടീ സ്പൂൺ)
കറിവേപ്പില : ആവശ്യത്തിന്
വെള്ളം, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാനിൽ ഓട്സ് വറുക്കുക. പിന്നീട് കുറച്ചു വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു അതിലേക്ക് സബോള അരിഞ്ഞതും പച്ചമുളക് ഇഞ്ചി തക്കാളി എന്നിവ നല്ലവണ്ണം വഴറ്റുക. അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു ഉപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ അതിലേക് വറുത്തുവെച്ച ഓട്സ് ഇട്ടു നല്ലവണ്ണം ഇളക്കി വാങ്ങിവെക്കുക. വളരെ ഹെൽത്തിയും സ്വാദിഷ്ടവുമായ ഓട്സ് ഉപ്പുമാവ് റെഡി