സ്വാദൂറും ഉള്ളിക്കറിയുടെ കൂട്ട് ഇതാ…

12:15 PM Apr 21, 2025 | Kavya Ramachandran

ചേരുവകൾ
ഉള്ളി: 20 എണ്ണം
ഇഞ്ചി: ഒരു ചെറിയ കഷണം
പച്ചമുളക്: 2
കറിവേപ്പില
പുളി: ഒരു നെല്ലിക്ക വലുപ്പം
മുളകുപൊടി: 1.5 ടീസ്പൂൺ
മല്ലിപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ ഉപ്പ്
പഞ്ചസാര അല്ലെങ്കിൽ ശർക്കര: 1/2 ടീസ്പൂൺ
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
വെള്ളം: 2 കപ്പ്
ഉള്ളിക്കറി തയ്യാറാക്കുന്ന വിധം
ആദ്യം വാളൻ പുളി കുറച്ച് മിനിറ്റ് ചൂടുവെള്ളത്തിൽ കുതർത്തിവയ്ക്കുക. ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് മാറ്റി ചെറിയ പാത്രത്തിൽ വയ്ക്കുക.
ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം അരിഞ്ഞ ഉള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയ ശേഷം പുളി പിഴിഞ്ഞത് ചേർത്ത് നന്നായി തിളപ്പിക്കുക.
നന്നായി വറ്റുന്നത് വരെ തിളപ്പിക്കുക.
1/2 ടീസ്പൂൺ പഞ്ചസാര, ഒരു ചെറിയ കഷണം ശർക്കര ചേർക്കുക.
ഇനി പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇടുക.ഇത് പൊട്ടിയതിന് ശേഷം ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി കറിയിൽ ചേർക്കുക നന്നായി മിക്സ് ചെയ്യുക. രുചിയൂറും ഉള്ളി കറി തയ്യാറാണ്.