കിടിലൻ പക്കവട ഉണ്ടാക്കാം

08:00 AM Jul 15, 2025 | Kavya Ramachandran

ചേരുവകൾ

ചക്കക്കുരു -30 എണ്ണം
പച്ചമുളക് -3 എണ്ണം
സവാള -1 എണ്ണം
അരിപ്പൊടി -2 ടേബിൾ സ്പൂൺ
കടലമാവ് -3 ടേബിൾ സ്പൂൺ
കറിവേപ്പില -2 തണ്ട്
ഉപ്പ് – പാകത്തിന്
കാശ്മീരി മുളക് പൊടി -1 ടീസ്പൂൺ
കായപ്പൊടി -1/4 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
എണ്ണ -പൊരിക്കാൻ

ഉണ്ടാക്കുന്ന വിധം

ആദ്യം ചക്കക്കുരു കുക്കറിലിട്ട് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു 2 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. വേവിച്ച ചക്കക്കുരുവിന്റെ തൊലി കളഞ്ഞെടുക്കുക ,ബ്രൗൺ കളർ തൊലി കളയേണ്ട. ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. നേരിയ തരികളാക്കേണ്ടതില്ല.
ഇനി ഇത് ഒരു ബൗളിലേക്കിട്ട് ഇതിൽ ചെറുതായി അരിഞ്ഞ സവാള ,പച്ചമുളക് ,കറിവേപ്പില ,അരിപ്പൊടി ,കടലമാവ് ,മുളക് പൊടി ,കായപ്പൊടി ,ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവയെല്ലാം ചേർത്തു കുഴച്ചെടുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്തു കുഴച്ചെടുക്കുക. ശേഷം പാനിൽ എന്ന ചൂടാക്കി കുഴച്ചെടുത്ത മിക്സ് എണ്ണയിലേക്കിട്ട് വറുത്തെടുക്കുക. രുചികരമായ ചക്കക്കുരു പക്കവട തയ്യാർ.