+

ഭാര്യയുടെ അറിവില്ലാതെ ഭർത്താവ് ഫോൺ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ല : സുപ്രീം കോടതി

ഭാര്യയുടെ അറിവില്ലാതെ ഭർത്താവ് ഫോൺ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ല : സുപ്രീം കോടതി

ഡൽഹി : ഭർത്താവ് ഭാര്യയുടെ അറിവില്ലാതെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പങ്കാളികൾ തമ്മിലുള്ള ഫോൺ സംഭാഷണം വിവാഹമോചന കേസിലെ തെളിവായി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിവാഹ മോചന വിഷയത്തിലെ ഈ സുപ്രധാന വിധി.

അതേസമയം വിവാഹമോചന കേസിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. തെളിവ് നിയമത്തിന്റെ 122 വകുപ്പ് അനുസരിച്ച് ഭർത്താവും ഭാര്യയും തമ്മിലുള്ള സംഭാഷണം സ്വകാര്യ സംഭാഷണമാണ് എന്നായിരുന്നു ഹൈക്കോടതി വിധി. സുതാര്യമായ വിചാരണയ്ക്കായാണ് തെളിവ് നിയമത്തിലെ 122 വകുപ്പെന്നും സ്വകാര്യത വിഷയമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

തെളിവ് നിയമത്തിലെ 122 വകുപ്പ് സ്വകാര്യത സംബന്ധിച്ച അവകാശം കക്ഷികൾക്ക് നൽകുന്നില്ല. 122-ാം വകുപ്പിനെ മൗലികാവകാശവുമായി ബന്ധപ്പെടുത്തിയല്ല പരിഗണിക്കേണ്ടത്. ഭർത്താവും ഭാര്യയും തമ്മിലുള്ള സ്വകാര്യതയുടെ പരിധിയിൽ ടെലഫോൺ സംഭാഷണം ഉൾപ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

facebook twitter