+

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് നാടിന്റെ സാംസ്‌കാരിക പുരോഗതി: മന്ത്രി സജി ചെറിയാന്‍

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്‌കാരിക പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാപഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകാരന്മാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളാണ്. അവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിലെ സാംസ്‌കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാര്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വെക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 

കോഴിക്കോട് : കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്‌കാരിക പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാപഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകാരന്മാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളാണ്. അവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിലെ സാംസ്‌കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാര്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വെക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 

ടി പി രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവില്‍ ജന്മദേശമായ അരിക്കുളം പഞ്ചായത്തിലെ കാരയാട് തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് സാംസ്‌കാരിക പഠനകേന്ദ്രം നിര്‍മിച്ചത്. മാണി മാധവ ചാക്യാരുടെ കുടുംബം സൗജന്യമായി നല്‍കിയ പത്തുസെന്റ് സ്ഥലത്താണ് കെട്ടിടം. സാംസ്‌കാരിക കേന്ദ്രത്തിലെ ഫര്‍ണിച്ചറുകള്‍ക്കായി മൂന്ന് ലക്ഷം രൂപ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

അരിക്കുളം ഗ്രാമപഞ്ചായത്ത് അസി. എന്‍ജിനീയര്‍ അഖില ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, പത്മാവതി ഇലോടമ്മ, മാണി നീലകണ്ഠന്‍ ചാക്യാര്‍, പൊതിയില്‍ നാരായണ ചാക്യാര്‍, പി കെ ഹരീഷ് നമ്പ്യാര്‍, മാണി മാധവാനന്ദ് ചാക്യാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ പി രജനി, ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ അഭിനീഷ്, അംഗം ടി എം രജില, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം പ്രകാശന്‍, എന്‍ എം ബിനിത, എന്‍ വി നജീഷ് കുമാര്‍, മെമ്പര്‍മാരായ എ കെ ശാന്ത, എം കെ നിഷ, ബിന്ദു പറമ്പടി, ശ്യാമള ഇടപ്പളി, കെ ബിനി, എ ഇന്ദിര, കെ എം അമ്മദ്, വി പി അശോകന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി എം ഉണ്ണി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ എ കെ എന്‍ അടിയോടി, ഗീതാദേവി, യുഎല്‍സിസിഎസ് ഡയറക്ടര്‍ കെ ടി രാജന്‍, എഎല്‍സിസിഎസ് പ്രസിഡന്റ് വി ബഷീര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

facebook twitter