ആവശ്യമായ സാധനങ്ങള്‍
വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ഉടച്ചത് - 4 എണ്ണം
വേവിച്ചെടുത്ത ചോളം - 2 കപ്പ്
ചില്ലി ഫ്ളേക്സ് - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
ഇഞ്ചി അരിഞ്ഞത്
ചാട്ട് മസാല- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- 1/2 ടേബിള്‍ സ്പൂണ്‍
അല്പം മല്ലിയില അരിഞ്ഞത്
ബ്രഡ് ക്രംപ്സ്(ബ്രഡ് പൊടിച്ചത്)- 1 ടേബിള്‍ സ്പൂണ്‍
അരിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ടീ സ്പൂണ്‍ ചോളം മാറ്റിവെച്ച് ബാക്കിയുള്ളവ നന്നായി പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍, പൊടിച്ചെടുത്ത ചോളമെടുത്ത് അതിലേക്ക് വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ഉടച്ചത്, ചില്ലി ഫ്ളേക്സ്, പച്ചമുളക്, ഇഞ്ചി, ചാട്ട് മസാല, മുളകുപൊടി, കുരുമുളക് പൊടി, മല്ലിയില അരിഞ്ഞത്, ബ്രഡ് ക്രംപ്സ്, അരിപ്പൊടി, മാറ്റിവെച്ച ചോളം എന്നിവയും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.
എയര്‍ ഫ്രൈയര്‍ 180-200 ഡിഗ്രിയില്‍ അഞ്ച് മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. കട്ലറ്റ് ആകൃതിയിലാക്കിയ മാവ് എയര്‍ ഫ്രൈയര്‍ ബാസ്ക്കറ്റില് വെക്കുക. എണ്ണ പുരട്ടിയ കട്ലറ്റുകള് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലായി വരുന്നതുവരെ 10-12 മിനിറ്റ് നേരത്തേക്ക് എയര്‍ ഫ്രൈ ചെയ്തെടുക്കാം. കട്ലറ്റിന്റെ ഇരുവശവും ഒരുപോലെ പാകമാകാനായി അത് മറിച്ചിട്ട് വേവിക്കാം.
പാകമായ കട്ലറ്റ് ചൂടോടെ ചട്ണിയോ കെച്ചപ്പോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.