+

രുചികരമായ തൽബീന ഇങ്ങനെ ഉണ്ടാക്കാം

രുചികരമായ തൽബീന ഇങ്ങനെ ഉണ്ടാക്കാം

ചേരുവകൾ:

    ബാർലി പൊടിച്ചത് - 1/2 കപ്പ്
    പാൽ - 1 ലിറ്റർ
    തേൻ - ആവശ്യത്തന്
    ഈന്തപ്പഴം - എട്ടെണ്ണം (കുരു കളഞ്ഞത്)
    അണ്ടിപ്പരിപ്പ്
    മുന്തിരി
    പട്ട പൊടിച്ചത് -1 ടീസ്പൂൺ 

തയാറാക്കേണ്ടവിധം:

ബാർലിപ്പൊടി പാലിൽ കട്ടപ്പിടിക്കാതെ നന്നായി കലക്കിയെടുക്കുക. ശേഷം അടുപ്പിൽ വെച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ മൂന്നോ നാലോ ഈന്തപ്പഴം കുരുകളഞ്ഞ് ഇതിലേക്കിട്ട് നന്നായി ഇളക്കി കുറുക്കിയെടുക്കുക. കട്ട പിടിക്കാതിരിക്കാനായി ശ്രദ്ധിക്കണം.

കുറുകിയത് ഇറക്കിവെച്ച ശേഷം ഇതിലേക്ക് കുറച്ച് തേൻ അല്ലെങ്കിൽ മൂന്നോ നാലോ ഈന്തപ്പഴം നുരുകിയതോ ചേർക്കാം. ഇതിന് മുകളിലേക്ക് പട്ട പൊടിച്ചത് വിതറുക.

അലങ്കാരത്തിന് അണ്ടിപ്പരിപ്പോ, മുന്തിരിയോ, ബദാമോ, മറ്റ് ഡ്രൈഫ്രൂട്ടുകളോ ചേർക്കാവുന്നതാണ്. മധുരം ചേർക്കാത്ത വളരെ രുചികരവും ആരോഗ്യ ഗുണങ്ങളുമുള്ള തൽബീന തയ്യാർ.
 

facebook twitter