തിരക്കിട്ട ജോലിക്കിടയില്‍ കറി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സമയമില്ലേ. എന്നാല്‍ അഞ്ച് മിനിറ്റില്‍ ഉണ്ടാക്കാന്‍ കഴിയുന്ന രുചിയേറെയുള്ള ഈ തക്കാളി എഗ്ഗ് കറി ഒന്ന് തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ സാധനങ്ങള്‍
തക്കാളി, സവാള, പുഴുങ്ങിയ മുട്ട, വെളുത്തുള്ളി, ജീരകം, പച്ചമുളക്, മല്ലിയില, കശ്മീരി മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഗരം മസാല, തേങ്ങാപ്പാല്‍, എണ്ണ
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കി ഇതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍
സവാളയും പച്ചമുളകും ,വെളുത്തുള്ളി ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് മൂന്ന് തക്കാളി അരിഞ്ഞ് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ കൂട്ട് നന്നായി വയറ്റിയെടുത്ത ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളകുപൊടിയും ഗരം മസാലയും ജീരകപൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം അടച്ച് വെച്ച് വേവിക്കുക.
വെന്തു കഴിഞ്ഞ കറിയിലേക്ക് പുഴുങ്ങിയ നാല് മുട്ടയിട്ട് കൊടുക്കാം. മസാല നന്നായി ഈ മുട്ടയിലേക്ക് പിടിച്ചുവരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തുകൊടുക്കാം. കറി തിളക്കുന്നതിന് മുമ്പ് തീയണയ്ക്കുക. ഇനി ചൂടോടെ കഴിക്കാം സ്വാദൂറും ടൊമാറ്റോ എഗ്ഗ് കറി.