+

രുചികരമായ നെയ്യ് ചോറ് ഉണ്ടാക്കിയെടുക്കാം

അരി – 1 കപ്പ് നെയ്യ് – ആവശ്യത്തിന് കശുവണ്ടി – ആവശ്യത്തിന്

ആവശ്യ സാധനങ്ങൾ:
അരി – 1 കപ്പ്
നെയ്യ് – ആവശ്യത്തിന്
കശുവണ്ടി – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1½ കപ്പ്
മസാലകൾ (ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ബേ ഇല)
സവാള – 1 എണ്ണം ( ചെറുതായി അരിഞ്ഞത്)
നാരങ്ങാനീര് – ഒരു സ്പൂൺ
പച്ചമുളക് – 2 എണ്ണം

ഉണ്ടാക്കുന്ന വിധം:

ആദ്യം അരി നന്നായി കഴുകി 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം ഒരു കുക്കറിൽ ആവശ്യത്തിന് നെയ്യ് ഒഴിക്കുക. നെയ് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് കോരുക.

ശേഷം അതേ നെയ്യിൽ എടുത്ത് വച്ചിരിക്കുന്ന മസാല കൂട്ടുകൾ ചേർത്ത് കൊടുക്കുക. അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് കൊടുക്കുക. നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കുക. അരി നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഒന്ന് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പും നാരങ്ങ നീരും ചേർത്ത് രണ്ട് വിസിൽ വന്നതിന് ശേഷം തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക. കുക്കറിലെ പ്രഷർ മുഴുവൻ പോയതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും മല്ലിയിലയും വിതറി വിളമ്പാം.

facebook twitter