മഷ്‌റൂം ചേർത്ത് അടിപൊളി ചിക്കൻ കറി

09:45 AM May 10, 2025 | Kavya Ramachandran
മഷ്റൂം ചിക്കൻ കറി
ആവശ്യമുളള സാധനങ്ങൾ
ചിക്കൻ- ഒരു കിലോ(ചെറിയ കഷണങ്ങളായി നുറുക്കിയത്)
കൂൺ- 150ഗ്രാം(ചെറുതായി അരിഞ്ഞത്)
സവാള-രണ്ടെണ്ണം(നീളത്തിൽ അരിഞ്ഞത്)
വറ്റൽമുളക്-ആറെണ്ണം(ചെറിയ കഷ്ണങ്ങളാക്കിയത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി- അര ടേബിൾ സ്പൂൺ
മഞ്ഞൾപൊടി- കാൽ ടേബിൾ സ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ചിക്കൻ മസാല- അര ടീസ്പൂൺ
പച്ചമുളക്- മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
തക്കാളി- ഒരെണ്ണം(ചെറുതായി അരിഞ്ഞത്)
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വറ്റൽമുളക് വഴറ്റുക. മൂത്ത് കഴിയുമ്പോൾ സവാള ചേർക്കാം. സവാള ചുവന്ന നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ശേഷം തക്കാളിയും പച്ചമുളകും കൂടിയിട്ട് തക്കാളി വാടുന്നതുവരെ വഴറ്റുക. ഇനി മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി,ചിക്കൻ മസാല ഇവ ചേർത്തിളക്കി കൂണൂം ചേർക്കാം. ശേഷം ചിക്കൻ കഷണങ്ങളും ഇട്ട് പാത്രം മൂടിവച്ച് വേവിക്കുക. ചിക്കൻ വേകുമ്പോൾ വെള്ളം ആവശ്യമെങ്കിൽ ചേർത്ത് കുരുമുളകുപൊടിയും വിതറി വിളമ്പാം