+

ഒരു കിടിലൻ പൈനാപ്പിൾ പായസം

ആവശ്യമുള്ള സാധനങ്ങൾ കൈതച്ചക്ക - ഒരെണ്ണം വലുത് (നന്നായി പഴുത്തത്) ശർക്കര- 300 ഗ്രാം തേങ്ങ- ഒന്നര മുറി (അര കപ്പ് ഒന്നാം പാലും, ഒരു കപ്പ് രണ്ടാം പാലും ഒന്നര
ആവശ്യമുള്ള സാധനങ്ങൾ
കൈതച്ചക്ക - ഒരെണ്ണം വലുത് (നന്നായി പഴുത്തത്)
ശർക്കര- 300 ഗ്രാം
തേങ്ങ- ഒന്നര മുറി (അര കപ്പ് ഒന്നാം പാലും, ഒരു കപ്പ് രണ്ടാം പാലും ഒന്നര കപ്പ് മൂന്നാം പാലും തയ്യാറാക്കുക)
നെയ്യ്- ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്- പത്തെണ്ണം
കിസ്മിസ്- പത്തെണ്ണം
ചുക്ക്- കാൽ ടീസ്പൂൺ(പൊടിച്ചത്)
ജീരകം- കാൽ ടീസ്പൂൺ(പൊടിച്ചത്)
ഏലയ്ക്ക- കാൽ ടീസ്പൂൺ(പൊടിച്ചത്)
തേങ്ങാക്കൊത്ത്- ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ തൊലി മുഴുവൻ കളഞ്ഞ് അതിന്റെ കറുത്ത ഭാഗങ്ങളും കളഞ്ഞ് ചെറിയ കഷണങ്ങളായി കൊത്തിയരിയുക. ഇത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. പായസം ഉണ്ടാക്കേണ്ട പാത്രത്തിലേക്ക് കൈതച്ചക്ക ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ശർക്കര പാനിയാക്കി അതിലേക്ക് ഒഴിക്കുക. കുറുകി വരുമ്പോൾ മൂന്നാം പാൽ ചേർത്തിളക്കുക. അത് തിളയ്ക്കുമ്പോൾ രണ്ടാം പാൽ ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. അടുപ്പിൽനിന്ന് ഇറക്കി വച്ച ശേഷം ഒന്നാം പാൽ ചേർത്ത് പൊടിച്ചുവച്ചിരിക്കുന്ന ചേരുവകൾ വിതറി യോജിപ്പിക്കുക. നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് പായസത്തിന് മുകളിൽ ഒഴിച്ച് വിളമ്പാം
facebook twitter