മനുഷ്യരെല്ലാം ഒന്നെന്ന സന്ദേശം വിലപ്പെട്ടത് :ഡെപ്യൂട്ടി സ്പീക്കര്‍

08:20 PM Jan 06, 2025 | AVANI MV

പത്തനംതിട്ട : മനുഷ്യരെല്ലാം ഒന്നാണെ സന്ദേശം ജനങ്ങള്‍ക്ക് നല്‍കിയ ശ്രീനാരായാണഗുരുവും ശ്രീ ധര്‍മ്മശാസ്താവും മനുഷ്യ മനസുകളില്‍ എന്നും തിളങ്ങിനില്‍ക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

സംസ്ഥാന സാംസ്‌കാരിക വകുപ്പും ശ്രീനാരായണ അന്തര്‍ദേശീയ പഠന തീര്‍ത്ഥാടന കേന്ദ്രവും പന്തളം വലിയകോയില്‍ ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ശിവഗിരി മഠം സുഹൃദാനന്ദ സ്വാമി അധ്യക്ഷനായി. ശ്രീനാരായണ അന്തര്‍ദേശീയ പഠന തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ പ്രൊഫസര്‍ ശിശുപാലന്‍, മഞ്ചുനാഥ് വി. ജയ്, വീരേശ്വരാനന്ദ സ്വാമി, പന്തളം രാജ പ്രതിനിധി പി.കെ. രാജരാജവര്‍മ്മ, നിയമസഭ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, പന്തളം കൊട്ടാരം സെക്രട്ടറി എം. ആര്‍. സുരേഷ് വര്‍മ്മ, കെ.എസ്. അനില്‍, പ്രഥി പാല്‍, വി.ശശിധരന്‍, വിനു നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
 

Trending :