പുട്ടുകൊണ്ട് ഡെസെർട്ട്

10:25 AM Sep 08, 2025 | Kavya Ramachandran

ചേരുവകൾ

1. ബാക്കിവന്ന പുട്ട് -1, 2 കഷണം

2. കോൺഫ്ലവർ -50 ഗ്രാം

Trending :

3. വെള്ളം -കാൽ കപ്പ്‌

4. പാൽ -അരക്കപ്പ്‌

5. പഞ്ചസാര -ആവശ്യത്തിന്

6. പിസ്ത ഫുഡ് കളർ -ആവശ്യത്തിന്

7. വാനില എസ്സെൻസ് -ഒരു സ്പൂൺ

8. നെയ്യ് -രണ്ടു സ്പൂൺ

തയാറാക്കുന്ന വിധം

1. പുട്ട് ഒരു പാനിൽ ഇട്ട് രണ്ടു മിനിറ്റ് ചൂടാക്കിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.

2. കോൺഫ്ലവറിൽ വെള്ളമൊഴിച്ച് കട്ട മാറ്റിവെക്കാം.

3. ഒരു പാൻ അടുപ്പിൽവെച്ച് തയാറാക്കിയ കോൺഫ്ലവർ ഒഴിച്ച് ചെറുതീയിൽ ഇളക്കാം.

4. അതിലേക്ക് പാൽ ചേർക്കുക. ശേഷം പുട്ട് പൊടിച്ചത് ചേർക്കാം. ഫുഡ് കളറും വാനില എസെൻസും ചേർത്ത് അവസാനം നെയ്യും ചേർത്ത് കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം.

5. നട്സും ബദാമും ഇട്ട് പുഡിങ് ട്രേയിൽ ഒഴിച്ച് സെറ്റാകാൻ അരമണിക്കൂർ റഫ്രിജറേറ്ററിൽ വെക്കാം. രുചികരമായ ഡെസെർട്ട് തയാർ.