സേമിയ കൊണ്ട് ഈ പലഹാരവുമുണ്ടാക്കാം

04:05 PM Apr 22, 2025 | Kavya Ramachandran

ആവശ്യമുള്ള സാധനങ്ങൾ

50 ഗ്രാം വെർമിസെല്ലി

പ്രധാന വിഭാവങ്ങൾക്കായി

1/3 കപ്പ് പഞ്ചസാര

30 ഗ്രാം ഖോയ

ആവശ്യത്തിന് അരിഞ്ഞ ബദാം

ആവശ്യത്തിന് കശുവണ്ടി

ആവശ്യത്തിന് ഉണക്കമുന്തിരി

3 ടേബിൾസ്പൂൺ നെയ്യ്

ആവശ്യത്തിന് കറുത്ത ഏലയ്ക്ക

2 എണ്ണം ഗ്രാമ്പൂ

2 എണ്ണം കറുവാപ്പട്ട
പാചകം ചെയ്യേണ്ട വിധം

ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് ഉരുക്കിയെടുക്കുക. ഇതിലേയ്ക്ക് ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് രണ്ട് മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കുക. ഏലയ്ക്കാപ്പൊടി, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ കൂടെ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം വറുത്തെടുക്കുക.


ഇതിലേയ്ക്ക് സേമിയ കൂടെ ചേർത്ത് സേമിയയുടെ നിറം മാറി വരുന്നത് വരെ ഏകദേശം 3-4 മിനിറ്റ് ഇളക്കികൊടുക്കുക. ഇതിൽ ഖോയ കൂടെ ചേർത്ത് നന്നായി ഇളക്കുക. ഖോയ നന്നായി അലിഞ്ഞ്, സേമിയ മൃദുവാകുന്നത് വരെ പാകം ചെയ്യണം. ഇതിലേയ്ക്ക് ചൂടുവെള്ളം കൂടെ ചേർക്കുക. വെള്ളം തിളച്ച് വറ്റി വരണം. എന്നാൽ ഡ്രൈ ആകാതിരിക്കാനും ശ്രദ്ധിക്കണം. ഇതിലേയ്ക്ക് പഞ്ചസാര കൂടെ ചേർത്ത് നന്നായി ഇളക്കണം.

തുടർച്ചയായി ഇളക്കികൊണ്ടേയിരിക്കണം. മീഡിയം തീയിൽ 3-4 മിനിറ്റ് പാകം ചെയ്യുക. ഇനി തീ അണച്ച് ഒരു പത്ത് മിനിറ്റ് ഇതൊന്ന് മാറ്റി വെയ്ക്കാം. ശേഷം പിസ്ത, ബദാം എന്നിവ ചേർത്ത് അലങ്കരിച്ച ശേഷം രുചികരമായ ഈ സേമിയ മധുരം വിളമ്പാവുന്നതാണ്.