+

മകരവിളക്കിന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് അണമുറിയാത്ത ഭക്തജനപ്രവാഹം

മകരവിളക്കിന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക്  അണമുറിയാത്ത ഭക്തജനപ്രവാഹം. നടതുറന്ന മുപ്പതാം തീയതി മുതൽ തിങ്കളാഴ്ച രാത്രി 12 മണി വരെ ലഭിച്ച കണക്ക്

ശബരിമല: മകരവിളക്കിന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക്  അണമുറിയാത്ത ഭക്തജനപ്രവാഹം. നടതുറന്ന മുപ്പതാം തീയതി മുതൽ തിങ്കളാഴ്ച രാത്രി 12 മണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 725,261 തീർത്ഥാടകരാണ് ദർശനം നടത്തിയത്. തിങ്കളാഴ്ച മാത്രം 103012 പേരാണ് എത്തിയത്. ഞായറാഴ്ച 90678 പേർ എത്തി. മകരവിളക്കിനായി നട തുറന്ന മുപ്പതാം തീയതി മുതൽ ചൊവ്വാഴ്ച വരെയും തീർത്ഥാടകരുടെ നിര മരക്കൂട്ടം വരെ നീളുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

Devotees flock to Sabarimala with only days left for Makaravilak

എരുമേലി, പുല്ലുമേട് കാനന പാതകൾ വഴിയുള്ള തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടാവുന്നത്. പുല്ലുമേട് പാതയിൽ സത്രക്കടവിൽ നിന്നും രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ഭക്തരെ കടത്തി വിടു. എരുമേലിയിൽ നിന്നുള്ള കാനനപാതയിൽ മുക്കുഴിയിൽ നിന്നും വൈകിട്ട് നാല് വരെ മാത്രമേ തീർത്ഥാടകരെ കടത്തിവിടുകയുള്ളൂ. താഴെ തിരുമുറ്റവും, വാവർനടയുടെ മുൻവശവും, മാളികപ്പുറം ക്ഷേത്രത്തിന് മുൻവശത്തെ തുറസ്സായ സ്ഥലവുമെല്ലാം തീർത്ഥാടകരെ കൊണ്ട് നിറയുകാണ്.

അപ്പം, അരവണ വിതരണകൗണ്ടറിന് മുന്നിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പമ്പയിൽ ഒരുക്കിയിരിക്കുന്ന സ്‌പോട്ട് ബുക്കിങ്ങ് കേന്ദ്രത്തിന് മുന്നിലും വൻ തിക്കും തിരക്കുമാണ് ഉള്ളത്. സ്പോട്ട് ബുക്കിംഗിനായി ഏഴ് കൗണ്ടറുകളാണ് പമ്പയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടത്തെ നടപടിക്രമങ്ങള്‍ക്ക് വേഗമില്ലെന്നാണ് ഭക്തര്‍ പരാതിപ്പെടുന്നത്. ഇതുകാരണം ഭക്തരുടെ നിര ത്രിവേണി വരെ നീളുന്നുണ്ട്. പമ്പ മണപ്പുറവും വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന ജർമൻ മോഡൽ പന്തലും തീർത്ഥാടകരാൽ നിറയുകയാണ്.

22.67 lakh devotees visited Sabarimala in 29 days  163.89 crores in revenue

Trending :
facebook twitter