ധനുഷും നാഗാര്‍ജുനയും പ്രധാന കഥാപാത്രമാകുന്ന കുബേര റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്ത പതിപ്പും റിലീസിനെത്തും.
കുബേരയില്‍ അഭിനയിക്കുന്നതിനായി ധനുഷ് ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ച് സംവിധായകന്‍ ശേഖര്‍ കമ്മൂല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് വേണ്ടി ഇനിയും മെലിയാന്‍ ധനുഷിനോട് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ നടന്റെ രസകരമായ മറുപടിയെകുറിച്ചാണ് കമ്മൂല പറയുന്നത്.
ധനുഷിനെ ആദ്യം കാണുമ്പോള്‍ ഇനിയും മെലിയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അതിന് 'എന്നോട് മെലിയണമെന്ന് ആവശ്യപ്പെടുന്ന ഒരേയൊരു ആള്‍ താങ്കളാണ്. എല്ലാവരും എന്റെ ഈ ശരീര പ്രകൃതത്തെ കുറിച്ച് പരാതി പറയുന്നവരാണ്' എന്നായിരുന്നു ധനുഷിന്റെ മറുപടി എന്നാണ് സംവിധായകന്‍ പറയുന്നത്. കുബേരയ്ക്ക് വേണ്ടി ധനുഷ് ഭക്ഷണത്തില്‍ കാര്യമായി ശ്രദ്ധിച്ചു. ശരീരഭാരം നന്നായി കുറച്ചു. അദ്ദേഹം ഒരു സൂപ്പര്‍മാനാണ്' എന്നും ശേഖര്‍ കൂട്ടിച്ചേര്‍ത്തു.
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത്.