+

ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ..

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേരയ്ക്ക്  മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതും ചിത്രത്തെയും അഭിതോക്കളുടെ പ്രകടനത്തെയും പുകഴ്ത്തി ആരാധകർ രംഗത്തെത്തി.

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേരയ്ക്ക്  മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതും ചിത്രത്തെയും അഭിതോക്കളുടെ പ്രകടനത്തെയും പുകഴ്ത്തി ആരാധകർ രംഗത്തെത്തി.

ഒരുപാട് പ്രതീക്ഷകളുമായാണ് കുബേര തിയേറ്ററിലെത്തുന്നത്, ആ പ്രതീക്ഷകൾ സിനിമ നിലനിർത്തുന്നുണ്ടെന്നാണ് ആദ്യം കണ്ടവരുടെ പ്രതികരണം. 'കുബേര ആളുകൾക്ക് ഇഷ്ടപ്പെടും പ്രത്യേകിച്ചും ധനുഷിന്റെ പ്രകടനം' എന്നാണ് ഒരാൾ എക്‌സിൽ കുറിച്ചത്. രോഹിത് കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത്.

നായികയായി എത്തിയ രാശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച സൂപ്പർസ്റ്റാർ നാഗാർജുനയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിലെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. ക്ലൈമാക്‌സ് കുറച്ചുകൂടി ഭേദമാക്കാമെന്നു അഭിപ്രായപ്പെടുന്നവരെയും എക്‌സിൽ കാണാം. ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ കുബേരയിൽ ധനുഷിന്റെ പ്രകടനത്തിനാണ് മികച്ച അഭിപ്രായം ലഭിക്കുന്നത്.

ഇന്ന് റിലീസായ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

facebook twitter