+

ധനുഷ് ചിത്രം ഇഡ്‌ലി കടൈ ഒടിടിയിലേക്ക്

തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

നടന്‍ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്ലി കടൈ. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ലിക്‌സ് ആണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വന്നിരിക്കുകയാണ്. ഒക്ടോബര്‍ 29 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. തിയേറ്ററില്‍ ലഭിച്ച മികച്ച പ്രതികരണങ്ങള്‍ സിനിമ ഒടിടിയിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

facebook twitter