+

പഴയങ്ങാടിയിൽ സേവ് യു.ഡി.എഫിൻ്റെ പേരിൽ വ്യാപകമായ പോസ്റ്റർ പ്രചാരണം

പഴയങ്ങാടിയിൽ സേവ് യു.ഡി.എഫിൻ്റെ പേരിൽ വ്യാപക പോസ്റ്റർ പ്രചരണം


പഴയങ്ങാടി : പഴയങ്ങാടിയിൽ സേവ് യു.ഡി.എഫിൻ്റെ പേരിൽ വ്യാപക പോസ്റ്റർ പ്രചരണം. കല്യാശേരി യു.ഡി എഫ് ചെയർമാൻ എൻ.ജി സുനിൽ പ്രകാശനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാപകമായ രീതിയിൽ ഇന്ന് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

പഴയങ്ങാടി അർബൻ ബാങ്കിൻ നിന്നും കോടികളുടെ അഴിമതി നടത്തിയ ജനറൽ മാനേജരായ യു.ഡി.എഫ് ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാപകമായ രീതിയിൽ പഴയങ്ങാടി ടൗണിൽ സേവ് യു.ഡി.എഫിൻ്റെ പേരിൽ ചുമരുകളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

facebook twitter