+

ആഗോള കളക്ഷനിൽ കത്തിക്കയറി ധനുഷിന്റെ 'കുബേര

ആഗോള കളക്ഷനിൽ കത്തിക്കയറി ധനുഷിന്റെ 'കുബേര.തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും ആഗോള ബോക്സ് ഓഫീസിൽ സിനിമ മികച്ച കളക്ഷൻ ആണ് നേടുന്നത്

ആഗോള കളക്ഷനിൽ കത്തിക്കയറി ധനുഷിന്റെ 'കുബേര.തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും ആഗോള ബോക്സ് ഓഫീസിൽ സിനിമ മികച്ച കളക്ഷൻ ആണ് നേടുന്നത്.ആഗോള തലത്തിൽ ചിത്രം 124.60 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം ഇതുവരെ 30.80 കോടിയോളം നേടിയിട്ടുണ്ട്.

പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര 100 കോടി പിന്നിട്ടത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു.

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടുന്നത്. നോർത്ത് അമേരിക്കയിൽ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി കുബേര മാറിയെന്നാണ് റിപ്പോർട്ട്. എന്നാൽ മികച്ച പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് തമിഴ്നാട്ടിൽ കളക്ഷൻ നേടാൻ സാധിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

facebook twitter