
അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഇന്ന് മുതല്‍ ജൂലൈ 06 വരെയാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.ജൂലൈ 4 മുതല്‍ 7 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെയും മഴ മുന്നറിയിപ്പ്
05/07/2025: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
അതേസമയം മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 26 ക്യാമ്ബുകളിലായി 1294 പേരാണ് താമസിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് 05 വീടുകള്‍ ഭാഗികമായി തകർന്നു.