തിയേറ്ററിൽ ഏറെ ജനപ്രീതി നേടിയ ടൊവിനോയുടെ നരിവേട്ട ഉൾപ്പെട ജൂലൈയിൽ OTT റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം. നരിവേട്ട കൂടാതെ മൂൺവാക്കും മലയാളത്തിൽ OTT റിലീസ് ചെയ്യുന്ന പ്രധാന ചിത്രമാണ്. മാർവെൽ ഡി സി ഫാൻസിനും സന്തോഷം നൽകുന്ന റിലീസുകൾ ജൂലൈ മാസത്തിലുണ്ട്.
1.മൂൺവാക്ക്
വിനോദ് എ കെ സംവിധാനം ചെയ്ത് മെയിൽ റിലീസ് ചെയ്ത ചിത്രമാണ് മൂൺവാക്ക്. അനുനാഥ്, ഋഷി കൈനിക്കര, സിദ്ധാർത്ഥ് ബി., സുജിത് പ്രഭാകർ, അർജുൻ മണിലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ജൂലൈ 8ന് ജിയോ ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.
2. തണ്ടർബോൾട്ട്സ്*
മാർവൽ സ്റ്റുഡിയോസിന്റെ തണ്ടർബോൾട്ട് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അഞ്ചാം ഫേസിലെ ചിത്രമാണ്. റിലീസിന് ശേഷം ന്യൂ ആവഞ്ചേർസ് എന്ന് പേര് മാറ്റിയ ചിത്രത്തിന് ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. ജൂലൈ 1ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം എത്തിയിട്ടുണ്ട്.
3. നരിവേട്ട
ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തി അനുരാജ് മനോഹർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂടും ചേരനും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ വിജയമായിരുന്നു. ജൂലൈ 11നാണ് ചിത്രം OTT യിലെത്തുന്നത്. സോണി ലിവ് ലാണ് ചിത്രം സ്ട്രീം ചെയ്യുക.
4. ദി സാൻഡ്മാൻ – സീസൺ 2 വോള്യം 1
നീൽ ഗെയ്‌മാൻ എഴുതിയതും ഡിസി കോമിക്‌സ് പ്രസിദ്ധീകരിച്ചതുമായ 1989-1996 കോമിക് പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ ഫാൻ്റസി ഡ്രാമയാണ് ദി സാൻഡ്മാൻ. നെറ്റ്ഫ്ലിക്സിൽ ജൂലൈ 3 മുതൽ ദി സാൻഡ്മാന്റെ രണ്ടാമത്തെ സീസൺ സ്ട്രീം ചെയ്യാൻ ആരംഭിക്കും