
ചെറുപുഴ : തേജസ്വിനിപ്പുഴയിലൂടെ കാട്ടാനക്കുട്ടിയുടെ ജഢം ഒഴുകി വന്ന നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ മീന്തുള്ളി നടപ്പാലത്തിനു സമീപത്തു വച്ചാണ് കാട്ടാനക്കുട്ടിയുടെ ജഢം ഒഴുകി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി കർണാടക വനത്തിനുള്ളിൽ കനത്ത മഴയാണ് പെയ്യുന്നത്. കർണാടക വനത്തിനുള്ളിൽ വച്ചു കാട്ടാനക്കുട്ടി അബദ്ധത്തിൽ ഒഴുക്കിൽപെട്ടതാണെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് കർണാടക വനം വകുപ്പ് അന്വേഷണം തുടങ്ങി.