കണ്ണൂർ പട്ടുവം അരിയിൽ യുവതി ഉറക്കത്തിനിടെയിൽ മരിച്ചു

02:36 PM May 05, 2025 | AVANI MV

തളിപ്പറമ്പ :പട്ടുവം അരിയിൽ യുവതി ഉറക്കത്തിനിടെ മരണമടഞ്ഞു. കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യുവതിയെ തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മുബഷീറിൻ്റെ ഭാര്യയായ കടവൻഹൗസിൽ നഫീസത്തുൽ മിസിരിയ(20) മരണപ്പെട്ടത്. പത്ത് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പരേതനായ മുജീബിൻ്റെയും സുഹറയുടെയും മകളാണ്. സഹോദരങ്ങൾ: മുസമ്മിൽ, മുസിരിയ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.