കുവൈത്തിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

09:19 PM Aug 02, 2025 | AVANI MV


കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി നബീൽ (35) ആണ് കുവൈത്തിൽ മരണപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽ സായർ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ് അബ്ദുറഹ്മാൻ. സഹോദരന്മാർ ഷംനാദ് , സജ്ജാദ് എന്നിവരോടൊപ്പം ഫർവാനിയയിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.