സംവിധായിക ഐഷ സുൽത്താന വിവാഹിതയായി

10:40 AM Jul 07, 2025 |


സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹർഷിത് സൈനിയാണ് വരൻ. ഇരുവരുടേയും വിവാഹ രജിസ്ട്രേഷൻ ഡൽഹിയിൽ വെച്ചായിരുന്നു.

ഐഷയുടേയും ഹർഷിതിന്റേയും വിവാഹവാർത്ത നേരത്തെ വാട്സാപ്പ് ​ഗ്രൂപ്പുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായിക തന്നെ വിവാഹവിവരം സ്ഥിരീകരിച്ചു. പിന്നീട്, വിവാഹച്ചടങ്ങളുകളുണ്ടാകും എന്നാണ് റിപ്പോർട്ട്.

വിവിധ സാമൂഹിക വിഷയങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചതിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്ത് ശ്രദ്ധനേടുന്നത്. വിവാദ പരാമർശത്തിന്റെ പേരിൽ ഒട്ടേറെ കേസുകളും നേരിടേണ്ടി വന്നിരുന്നു.