+

സംവിധായകൻ ജെയിംസ് ഫോളി അന്തരിച്ചു

സംവിധായകൻ ജെയിംസ് ഫോളി അന്തരിച്ചു

‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’, ‘ഫിഫ്റ്റി ഷേഡ്‌സ് ഡാർക്കർ’, ‘ഫിഫ്റ്റി ഷേഡ്‌സ് ഫ്രീഡ്’ എന്നീ വിവാദ സിനിമകളിലൂടെയും, മഡോണയുടെ ‘ഹൂസ് ദാറ്റ് ഗേൾ’ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ സംവിധായകൻ ജെയിംസ് ഫോളി (71) അന്തരിച്ചു. മസ്തിഷ്ക അർബുദമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.

“വർഷങ്ങളായി രോഗവുമായി പൊരുതിയ ശേഷം ജെയിംസ് ഉറക്കത്തിൽ സമാധാനപരമായി മരണപ്പെട്ടു” അദ്ദേഹത്തിൻ്റെ പബ്ലിസിസ്റ്റ്, ദി ഹോളിവുഡ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തി.

സിനിമകൾക്ക് പുറമെ, പോപ്പ് ഇതിഹാസം മഡോണയുടെ ‘ലൈവ് ടു ടെൽ’, ‘പാപ്പാ ഡോണ്ട് പ്രീച്ച്’, ‘ട്രൂ ബ്ലൂ’ തുടങ്ങിയ പ്രശസ്തമായ മ്യൂസിക് വീഡിയോകളും പീറ്റർ പെർച്ചർ എന്ന തൂലികാനാമത്തിൽ ജെയിംസ് സംവിധാനം ചെയ്തു.

facebook twitter