+

മുംബൈ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലാണ് സനില്‍കുമാര്‍ ശശിധരനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.

തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കൊച്ചി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടി എന്നാണ് സനല്‍കുമാര്‍ പറയുന്നത്. 

മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലാണ് സനില്‍കുമാര്‍ ശശിധരനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചി പൊലീസ് മുംബൈ വിമാനത്താവളത്തില്‍ എത്തി സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം.

Trending :
facebook twitter