കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകർക്ക് സസ്പെൻഷൻ. ഡയറക്ടേഴ്സ് യൂണിയൻ ആണ് നടപടിയെടുത്തത്. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഛായാഗ്രഹകൻ സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് എക്‌സൈസ് സംഘം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയക്കുകയായിരുന്നു.
Trending :