+

ആമസോണിൽ വൺപ്ലസ് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കിഴിവുകൾ

025ലെ ആമസോൺ പ്രൈം ഡേയിൽ തങ്ങളുടെ ഉൽപ്പന്ന നിരയിൽ പരിമിതകാല ഡീലുകൾ പ്രഖ്യാപിച്ച് വൺപ്ലസ്. ജൂലൈ 10 മുതൽ ഓഫറുകൾ ലൈവായി തുടങ്ങും. വൺപ്ലസ് 13, 13എസ്, 13ആര്‍ എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ വൺപ്ലസ് 13 സീരീസിനും നോർഡ് സിഇ4 ലൈറ്റ്, ഓഡിയോ പ്രൊഡക്ടുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയ്ക്കും കിഴിവുകൾ ലഭിക്കും.

ദില്ലി: 2025ലെ ആമസോൺ പ്രൈം ഡേയിൽ തങ്ങളുടെ ഉൽപ്പന്ന നിരയിൽ പരിമിതകാല ഡീലുകൾ പ്രഖ്യാപിച്ച് വൺപ്ലസ്. ജൂലൈ 10 മുതൽ ഓഫറുകൾ ലൈവായി തുടങ്ങും. വൺപ്ലസ് 13, 13എസ്, 13ആര്‍ എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ വൺപ്ലസ് 13 സീരീസിനും നോർഡ് സിഇ4 ലൈറ്റ്, ഓഡിയോ പ്രൊഡക്ടുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയ്ക്കും കിഴിവുകൾ ലഭിക്കും.

ഈ ഓഫറുകൾ ആമസോൺ ഇന്ത്യയെ കൂടാതെ വൺപ്ലസ് വെബ്‍സൈറ്റ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങിയ മുൻനിര ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ജൂലൈ 10 മുതൽ ജൂലൈ 15 വരെ നടക്കുന്ന വൺപ്ലസ് മൺസൂൺ വിൽപ്പനയുടെ ഭാഗമായും ലഭ്യമാണെന്ന് കമ്പനി പറയുന്നു. ഈ ഓഫറുകളെക്കുറിച്ച് വിശദമായി അറിയാം.

വൺപ്ലസ് സ്‍മാർട്ട്ഫോൺ ഓഫറുകൾ

വൺപ്ലസ് 13 സ്‍മാർട്ട്ഫോൺ 59,999 രൂപയ്ക്ക് ലഭിക്കും. തിരഞ്ഞെടുത്ത കാർഡുകൾക്ക് 5,000 രൂപ ബാങ്ക് കിഴിവും 5,000 രൂപ വിലക്കുറവും ഇതിൽ ഉൾപ്പെടുന്നു. ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് 13എസ് 49,999 രൂപയ്ക്ക് ലഭ്യമാകും. ഇതിൽ 5,000 രൂപ ഇൻസ്റ്റന്‍റ് ബാങ്ക് കിഴിവും 5,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

3,000 രൂപ ബാങ്ക് കിഴിവിനൊപ്പം 39,999 രൂപയ്ക്ക് വൺപ്ലസ് 13ആര്‍ ലഭിക്കും. കൂടാതെ, 13ആര്‍ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി ഒരു ജോഡി വൺപ്ലസ് ബഡ്‌സ് 3 ലഭിക്കും. ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ മോഡലിന് ലഭിക്കും. വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 15,999 രൂപയ്ക്ക് ലഭിക്കും. ഈ വിലയിൽ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 2,000 രൂപ കിഴിവും മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ഉൾപ്പെടുന്നു.

വൺപ്ലസ് ഓഡിയോ ഡിവൈസ് ഓഫറുകൾ

സ്‍മാർട്ട്‌ഫോണുകൾക്കൊപ്പം, വൺപ്ലസ് ഓഡിയോ ഉൽപ്പന്നങ്ങളിലും ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് സ്സെഡ്3ന് 150 രൂപ ഇൻസ്റ്റന്‍റ് ബാങ്ക് കിഴിവോടെ 1,549 രൂപ വിലവരും. 1,000 രൂപ ബാങ്ക് കിഴിവിന് ശേഷം 8,999 രൂപ വിലയുള്ള വൺപ്ലസ് ബഡ്‌സ് പ്രോ 3, 4,299 രൂപ പ്രത്യേക വിലയുള്ള വൺപ്ലസ് ബഡ്‌സ് 3 എന്നിവയാണ് മറ്റ് ഓഡിയോ ഡിവൈസുകൾ.

വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് സ്സെഡ്2 100 രൂപ ബാങ്ക് കിഴിവോടെ 1,149 രൂപയ്ക്ക് ലഭ്യമാകും. അതേസമയം സ്സെഡ്2 എഎന്‍സി മോഡലിന് 200 രൂപ കിഴിവോടെ 1,599 രൂപ വില വരും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 300 രൂപ കിഴിവ് ഉൾപ്പെടെ വൺപ്ലസ് നോർഡ് ബഡ്‌സ് 3 പ്രോ 2,399 രൂപ പ്രത്യേക വിലയ്ക്കും ലഭ്യമാകും. വൺപ്ലസ് തങ്ങളുടെ ടാബ്‌ലെറ്റ് ശ്രേണിയിലും ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് പാഡ് ഗോ (8 ജിബി + 128 ജിബി വൈ-ഫൈ) 13,999 രൂപയ്ക്ക് ലഭ്യമാകും, 2,000 രൂപ ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്‌കൗണ്ടും 1,000 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കും.

ഇതേ സ്റ്റോറേജുള്ള എൽടിഇ പതിപ്പിന് 15,499 രൂപയും അതേ ഓഫറുകളും ലഭിക്കും. 256 ജിബി എൽടിഇ പതിപ്പിന് 17,499 രൂപയും ലഭിക്കും.കൂടുതൽ ശക്തമായ ടാബ്‌ലെറ്റ് തിരയുന്ന ഉപയോക്താക്കൾക്ക് വൺപ്ലസ് പാഡ് 2 (8 ജിബി + 128 ജിബി വൈ-ഫൈ) 3,000 രൂപ ബാങ്ക് കിഴിവിന് ശേഷം 32,999 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ സൗജന്യ സ്റ്റൈലസ് 2 ഉം ഇതിൽ ഉൾപ്പെടും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന നിലവാരമുള്ള വൺപ്ലസ് പാഡ് 2വും ഇതേ ഓഫറുകളോടൊപ്പം 35,999 രൂപയ്ക്ക് ലഭിക്കും.

facebook twitter