ആഘോഷവേളകളില്‍ പല രീതിയിലും ഭക്ഷണം വിളമ്പാറുണ്ട്. സ്വയം ഭക്ഷണം വിളമ്പുന്ന ബുഫെ രീതിയും ഇപ്പോള്‍ സാധാരണമാണ്. ബുഫെയ്ക്കു പുറമേ റസ്റ്ററന്റ് മാതൃകയിലുള്ള മെനുവും ഇപ്പോള്‍ ട്രെൻഡിലുണ്ട് .
ആഘോഷങ്ങള്‍ക്ക് വായില്‍ കപ്പലോടുന്ന പലതരം വിഭവങ്ങള്‍ ഉള്ളപ്പോള്‍ കലോറിയും പ്രോട്ടീനും നോക്കി ഭക്ഷണം കഴിക്കുന്നവര്‍ ആകെ മൊത്തം കണ്‍ഫ്യൂഷനിലാകുന്നതും പതിവാണ്. എന്നാല്‍ മെനുവില്‍ ഓരോ ഭക്ഷണത്തിന്റെയും കലോറി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ?
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് താന്‍ അടുത്തിടെ പങ്കെടുത്ത വിവാഹ ആഘോഷത്തിലെ ഈ വ്യത്യസ്ത മെനു പങ്കുവെച്ചത്. കലോറിയ്ക്കു പുറമേ സസ്യാഹാരവും സസ്യേതര ഭക്ഷണവും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ജിമ്മില്‍ പോകുന്നവരുടെ സ്വപ്ന തുല്യമായ മെനുവാണിതെന്നും കഴിക്കുന്ന ഭക്ഷണത്തെ പറ്റി ധാരണയുണ്ടാകുന്നത് നല്ലതാണെന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്.