ബാതുമി (ജോർജിയ)∙ കലാശപ്പോരാട്ടത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ കൊനേരു ഹംപിയെ കീഴടക്കി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോക കിരീടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്.