'ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്' : കെ എസ് ശബരിനാഥൻ

04:03 PM Apr 16, 2025 | Neha Nair

തിരുവനന്തപുരം: കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യരുടെ നടപടിയിൽ വീഴ്ചയുണ്ടെന്ന് മുൻ എംഎൽഎയും ഭർത്താവുമായ ശബരീനാഥ്. 'രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല' എന്നും ശബരീനാഥൻ പറഞ്ഞു.

അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്നും രാഷ്ട്രീയതലത്തിലേക്ക് മാറി. അതിനാലാണ് വിവാദം പൊട്ടിവീണതെന്നും ശബരീനാഥൻ പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർക്ക് വിശേഷ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകൾ നിർമിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ സുഗമമായ പ്രവർത്തനത്തിനാണെന്നും ശബരീനാഥൻ പറഞ്ഞു. ദിവ്യ എസ് അയ്യരുടെ പരാമർശത്തിൽ കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നും അടക്കം വിമർശനം ശക്തമാകവെയാണ് പ്രതികരണം.